തദ്ദേശ തനത് ഫണ്ട് നിക്ഷേപം; ധനവകുപ്പിന്റെ തീരുമാനം കൂടിയാലോചിക്കാതെയെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

തദ്ദേശ തനത് ഫണ്ട് നിക്ഷേപത്തില്‍ എതിര്‍പ്പ് പരസ്യമാക്കി മന്ത്രി എം വി ഗോവിന്ദന്‍. ധനവകുപ്പ് ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സ്വയം ഭരണത്തെ ബാധിക്കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു. അധികാര വികേന്ദ്രീകരണം ഇല്ലാതാക്കുമെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നതായി മന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു.
ധനവകുപ്പ് ഉത്തരവിന്റെ നിയമസാധുത പരിശോധിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് രാജ് നിയമപ്രകാരം പണം വിനിയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ട്രഷറിയിലെ ധനകാര്യ മാനേജ്‌മെന്റിന്റെ ഭാഗമാണ് തീരുമാനമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം വരുമാനമായ തനത് ഫണ്ട് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ധനവകുപ്പിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം തന്നെ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് വകുപ്പ് നേരിട്ട് അതൃപ്തിയറിയിച്ചത്
Read Also : ഇൻകൽ ഐഎഎസുകാരുടെ ലാവണമെന്ന് കടകംപള്ളി സുരേന്ദ്രൻ; ആക്ഷേപം ശരിയല്ലെന്ന് മന്ത്രി പി. രാജീവ്
നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ധനവകുപ്പ് ഉത്തരവ് തിരിച്ചടിയെന്ന വിശദീകരണം മന്ത്രി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്. ധനവകുപ്പിന്റെ തീരുമാനം തദ്ദേശ വകുപ്പുമായി ആലോചിക്കാതെയാണെന്നും മന്ത്രി പറഞ്ഞു.
Story Highlights: mv govindhan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here