Advertisement

തൃപ്പൂണിത്തുറയിൽ ഫർണീച്ചർ കടയ്ക്ക് തീപിടിച്ച് ഒരു മരണം

October 12, 2021
Google News 1 minute Read
one dead fire accident thripunithura

തൃപ്പൂണിത്തുറയിൽ ഫർണീച്ചർ കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. പേട്ടയിലാണ് സംഭവം. മരട് തൊട്ടിയൂർ സ്വദേശിയും ലോട്ടറി വിൽപനക്കാരനുമായ പ്രസന്ന(45)നാണ് മരിച്ചത്.

ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. കടയോട് ചേർന്ന വീട്ടിലാണ് ഉടമയും കുടുംബവും താമസിക്കുന്നത്. തീ പടരുന്നത് കണ്ട് വീട്ടുകാർ സ്ഥലത്തുനിന്ന് മാറിയിരുന്നു. തൃപ്പൂണിത്തുറയിൽ നിന്ന് ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണയ്ക്കാനായത്.

പ്രസന്നനും ഫർണീച്ചർ കടയുടമയും തമ്മിൽ സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തർക്കമുണ്ടായിരുന്നതായി ആരോപണമുണ്ട്. പ്രസന്നൻ കടയിലേക്ക് എത്തിയതും കടയ്ക്ക് തീപിടിച്ചതും ഉൾപ്പെടെ പൊലീസ് വിശദമായി അന്വേഷിക്കും.

Story Highlights: one dead fire accident thripunithura

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here