Advertisement
kabsa movie

പാഴാകില്ല ഈ വീരമൃത്യു; ധീര സൈനികർക്ക് ആദരമർപ്പിച്ച് ട്വന്റിഫോറിന്റെ സ്‌പെഷ്യൽ Encounter

October 12, 2021
1 minute Read
twentyfour encounter about jammu kashmir soldiers
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച സൈനികരുടെ വിയോഗം രാജ്യത്തിന് ഇപ്പോഴും ഉൾകൊള്ളാനായിട്ടില്ല. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിൽ ഭീകരവിരുദ്ധ ഓപ്പറേഷനിടെ മലയാളിയായ സെപോയി ഒ വൈശാഖ് ഉൾപ്പെടെ 5 വീരയോധാക്കളെയാണ് രാജ്യത്തിന് നഷ്ടമായത്. ധീര സൈനികർക്ക് ആദരമർപ്പിക്കുകയാണ് ട്വന്റിഫോറിന്റെ സ്‌പെഷ്യൽ Encounter.

ഇന്ന് രാത്രി 8 മണിക്കാണ് എൻകൗണ്ടർ പരിപാടി. കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്, ബിജെപി വക്താവ് സന്ദീപ് വാര്യർ, വീരമൃത്യു വരിച്ച വൈശാഖിന്റെ ബന്ധു മോഹൻ കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

രജോരി സെക്ടറിൽ അതിർത്തി നുഴഞ്ഞു കയറിയ ഭീകരർ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയാണ് മേഖലയിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ചാമ്രർ വനമേഖലയിൽ വച്ച് ഭീകരവാദികൾ സുരക്ഷാ സേനക്ക് നേരെ വെടിവെക്കുകയായിരുന്നു.

Read Also : ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും

വൈശാഖിനൊപ്പം, നായിബ് സുബേദാർ ജസ്വിന്ദർ സിംഗ്, നായിക് മന്ദീപ് സിങ്,സെപോയി ഗജൻ സിംഗ്,സെപോയി സരാജ് സിംഗ്, എന്നിവർക്ക് വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement