Advertisement

ലഖിംപുര്‍; മരിച്ച കര്‍ഷകര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പ്രിയങ്ക

October 12, 2021
0 minutes Read

പ്രിയങ്ക ഗാന്ധി വീണ്ടും ലഖിംപുര്‍ സന്ദര്‍ശിക്കും. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രിയങ്ക പങ്കെടുക്കും. വലിയ സുരക്ഷയാണ് ലഖിംപുരില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. കർശന പരിശോധനയ്ക്ക് ശേഷമാണ് ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്.

കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയ പ്രിയങ്ക ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും ലഖിംപുരിലെത്തുന്നത്. പൊലീസ് പ്രിയങ്കയെ തടഞ്ഞതുമായി ബന്ധപ്പെട്ട് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. 2 ദിവസം പൊലീസ് കസ്റ്റഡിയിലുമായിരുന്നു പ്രിയങ്ക.

അതേസമയം അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും ലഖിംപുരില്‍ പൂര്‍ത്തിയായി. കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരിയിലെ തിക്കോണിയ ഗ്രാമത്തിലെ വയലില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നുമുള്ള കര്‍ഷക പ്രതിനിധികളും കര്‍ഷകരും ചടങ്ങില്‍ പങ്കെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top