Advertisement

കുട്ടികളുടെ വാക്‌സിന് അംഗീകാരം

October 12, 2021
Google News 1 minute Read
vaccine for child

കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിന് അംഗീകാരം നൽകി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). കുട്ടികൾക്ക് കൊവാക്‌സിൻ നൽകുന്നതിനാണ് ഡിസിജിഐ അംഗീകാരം നൽകിയിരിക്കുന്നത്. രണ്ട് മുതൽ പതിനെട്ട് വയസുവരെയുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിനാണ് അനുമതി.

വാക്‌സിന് അനുമതി ലഭിച്ച കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. ക്ലിനിക്കിൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ സാഹതര്യത്തിലാണ് വാക്‌സിന് കേന്ദ്ര അനുമതി ലഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ വാക്‌സിൻ സ്വീകരിച്ച കുട്ടികളിൽ രൂപപ്പെട്ട രോഗപ്രതിരോധ ശേഷിയും സുരക്ഷയും മുതിർന്നവർക്കു സമാനമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിൻ.

Story Highlights: vaccine for child

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here