Advertisement

മ​ഹാ​ത്മാ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ

October 13, 2021
1 minute Read

മ​ഹാ​ത്മാ ഗാ​ന്ധി​യെ ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വാ​യി കാ​ണു​ന്നി​ല്ലെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി സവർക്കറുടെ പേ​ര​മ​ക​ൻ രഞ്ജിത് സവർക്കർ. ഇന്ത്യയെ പോലെയുള്ള രാജ്യത്തിന് ഒറ്റ രാഷ്ട്രപിതാവ് മാത്രമാവാൻ കഴിയില്ല. രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളായ വിസ്മരിക്കപ്പെട്ടുപോയ ആയിരക്കണക്കിന് പേരുണ്ട്. രാഷ്ട്രപിതാവെന്ന കാഴ്ചപ്പാടിൽ താൻ വിശ്വസിക്കുന്നില്ലെന്നും രഞ്ജിത് സവർക്കർ അഭിപ്രായപ്പെട്ടു.

ബി.ജെ.പി വീർ സവർക്കറെ ഇന്ത്യയുടെ രാഷ്ട്രപിതാവായി പ്രഖ്യാപിച്ചേക്കാം എന്ന എ.ഐ.എം.ഐ. എം നേതാവ് അസദുദ്ദിൻ ഒവൈസിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു രഞ്ജിത് സവർക്കർ. സവർക്കർ ബ്രി​ട്ടീ​ഷു​കാ​രോ​ട് മാ​പ്പ് പ​റ​ഞ്ഞ​ത് ഗാ​ന്ധി​ജി പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ൻറെ പ്രസ്‌താവന വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ഞ്ജി​തി​ൻറെ പ്ര​തി​ക​ര​ണം.

Story Highlights : renjith-sawarkkar-statement-against-gandhiji-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top