വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഐഎം നേതാവ് ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു

കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. സിപിഐഎം നേതാവ് സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സക്കീർ ഹുസൈൻ, സിദ്ദിഖ്, ഫൈസൽ, തോമസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
Read Also : രണ്ട് വർഷം നീണ്ട ദുരിതത്തിന് വിട; മാനിന്റെ കഴുത്തിൽ കുടുങ്ങിയ ടയർ അഴിച്ചുമാറ്റി…
സംഭവത്തിൽ മുഴുവൻ സാക്ഷികളും കൂറുമാറിയ സാഹചര്യത്തിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
പരാതിക്കാരനായ ജൂബി പോൾ അടക്കമുള്ള മുഴുവൻ സാക്ഷികളും കൂറുമാറിയിരുന്നു. കേസിന് ആവശ്യമായ യാതൊരു തെളിവും ഹാജരാക്കാൻ പൊലീസിനായില്ലെന്നാണ് കോടതി വിലയിരുത്തൽ. പ്രതികൾക്കെതിരായ കേസ് സംശയാസ്പദമായി തെളിയിക്കുന്നതിൽ പ്രോസിക്യുഷൻ പരാജയപ്പെട്ടു.
Story Highlights : court-free-cpm-leader-zakir-hussain-from-an-abduct-case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here