നെടുമ്പാശേരി വിമാനത്താവളത്തിൽ അഞ്ചര കിലോ സ്വർണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായ്- ചെന്നൈ വിമാനത്തിൽ എത്തിയ അഞ്ച് യാത്രക്കാരിൽ നിന്ന് അഞ്ചര കിലോ സ്വർണമാണ് പിടികൂടിയത്. രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് വിവരം.
ദുബായ് വിമാനത്തിൽ ചെന്നൈയിലും അവിടെ നിന്ന് കൊച്ചിയിൽ എത്തുകയും ചെയ്തവരാണ് പിടിയിലായത്. മൂന്ന് പേരിൽ നിന്ന് 355 ഗ്രാം സ്വർണവും മറ്റ് രണ്ട് പേരിൽ നിന്ന് ബാക്കി സ്വർണവും പിടികൂടി. ഡിആർഐ പിടികൂടിയ സ്വർണത്തിന് പുറമേ ഉടമസ്ഥനില്ലാതെ 573 ഗ്രാം സ്വർണവും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
Story Highlights : Interesting Facts about San Francisco
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here