Advertisement

ആകെ വിസ്തൃതി 121 ചതുരശ്ര കിലോമീറ്റർ; വിസ്മയങ്ങളുടെ വിരുന്നൊരുക്കി സഞ്ചാരികൾക്കായൊരു രാജ്യം…

October 14, 2021
Google News 1 minute Read

നാടും നഗരവും ചുറ്റിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. തിരക്കും ബഹളവുമെല്ലാം മാറ്റിവെച്ച് കുറച്ചകലെ ഒരിടവേള എല്ലാവരുടെയും സ്വപ്നമാണ്. അങ്ങനെയുള്ള സഞ്ചാരികളുടെ നഗരമാണ് കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോ. സഞ്ചാരികളുടെ പറുദീസ എന്നാണ് സാൻ ഫ്രാൻസികോ അറിയപ്പെടുന്നത്. ജീവിത നിലവാരത്തിന്റെ കാര്യത്തിലും അത്യാധുനിക സൗകര്യങ്ങളുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ കൊച്ചു രാജ്യം. 121 ചതുരശ്ര കിലോമീറ്ററാണ് ഈ രാജ്യത്തിൻറെ വിസ്തൃതി. മലയും കുന്നുകളും മാത്രമല്ല സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെ ഉണ്ട്. പടിഞ്ഞാറൻ കാലിഫോർണിയ എന്നും ഈ നഗരത്തെ വിളിക്കാറുണ്ട്.

സാൻഫ്രാൻസിസ്‌കോയുടെ ഒരു വശത്ത് സാൻഫ്രാൻസിസ്‌കോ ബേയും മറുവശത്ത് പസഫിക് സമുദ്രവുമാണ്. നിരവധി ദ്വീപുകളും അൻപതോളം കുന്നുകളും ഈ ദ്വീപിന്റെ ഭാഗമാണ്. ട്രെഷർ ഐലൻഡ്, യെർബ ബ്യുണ, അൽകാട്രസ് തുടങ്ങിയവയാണ് ദ്വീപുകൾ. ആൾതാമസമില്ലാത്ത ഫറോലോൺ ദ്വീപും ഇവിടെയുണ്ട്. യഥാർത്ഥത്തിൽ കാഴ്ചകളുടെ വിസ്മയ നഗരമാണ് സാൻഫ്രാൻസിസ്‌കോ.

കൂടാതെ വളരെ പ്രസിദ്ധമായ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, ചൈനാടൗൺ തുടങ്ങി പ്രസിദ്ധമായ പല കമ്പനികളും ഇവിടെ ഉണ്ട്. സാൻഫ്രാൻസിസ്‌കോ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളാണ് ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, അൽകാട്രാസ് ദ്വീപ്‌, ഫിഷര്‍മാന്‍സ് വാര്‍ഫ് തുടങ്ങിയവ. സഞ്ചാരികൾക്കിടയിൽ വളരെ പ്രസിദ്ധമായ ഇടമാണ് ഗോൾഡൻ ഗേറ്റ്. സാൻഫ്രാന്സിസ്കോയെയും കാലിഫോർണിയയെയും ബന്ധിപ്പിക്കുന്ന മനോഹര പാലം കൂടിയാണിത്. ദിവസവും 12000 വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. കാൽനട യാത്രയ്ക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. 1.7 മൈലാണ് പാലത്തിന്റെ നീളം.

Read Also : രണ്ട് വർഷം നീണ്ട ദുരിതത്തിന് വിട; മാനിന്റെ കഴുത്തിൽ കുടുങ്ങിയ ടയർ അഴിച്ചുമാറ്റി…

സാൻഫ്രാൻസിസ്‌കോയിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് അൽകാട്രാസ് ദ്വീപ്. പണ്ട് കാലത്ത് കുറ്റവാളികളെ തടവിലാക്കാൻ ഉപയോഗിച്ചിരുന്ന അൽകാട്രാസ് ജയിലും ഇവിടെയാണ് ഉള്ളത്. കടലിന് നടുക്കുള്ള ഈ ജയിൽ കാണാൻ നിരവധി സഞ്ചാരികൾ ഇങ്ങോട്ടേക്ക് എത്താറുണ്ട്. ഇവിടേയ്ക്കായി പ്രത്യേക ബോട്ട് സർവീസും ഉണ്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here