Advertisement

പെരിയാർ വാലിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

October 14, 2021
1 minute Read
kothamangalam youth murdered
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോതമംഗലം പെരിയാർ വാലിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ മൂന്ന് പേരെ പൊലീസ് പിടികൂടി.

കോതമംഗലം ചേലാട് സ്വദേശികളായ എൽദോ ജോയിയും മതാപിതാക്കളുമാണ് പിടിയിലായത്. കോതമംഗലം പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈ ലെവൽ കനാലിന്റെ തീരത്ത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ചേലാട് സ്വദേശി എൽദോസ് പോളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി എൽദോ ജോയ് കൊല്ലപ്പെട്ട എൽദോ പോളുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു.

Read Also : ക്രൂരമായ കൊലപാതകം നടത്തിയതിന്റെ ഒരു കൂസലുമില്ല; ഉത്രയ്ക്ക് പാമ്പിന്റെ കടിയേറ്റത് വിശദീകരിച്ച് സൂരജ്

ഈ പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പ്രതി എൽദോ പോളിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം എൽദോ ജോയിയും പിതാവും ചേർന്ന് സമീപത്തുള്ള കനാലിൽ കൊല്ലപ്പെട്ട എൽദോ പോളിനെയും വണ്ടിയെയും ഉപേക്ഷിച്ച് അപകട മരണമെന്ന് വരുത്തിത്തീർക്കുകയായിരുന്നു.

Story Highlights : kothamangalam youth murdered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement