പൊതുസമൂഹത്തിന്റെ ആവശ്യം പരിഗണിച്ച് ഉത്ര കേസിൽ അപ്പീലിന് ശ്രമിക്കുമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്

പൊതുസമൂഹത്തിന്റെ ആവശ്യം പരിഗണിച്ച് ഉത്ര കേസിൽ അപ്പീലിന് ശ്രമിക്കുമെന്ന് ജി മോഹൻരാജ്. കേസിന് കാർക്കശ്യം പോരാ എന്ന അഭിപ്രായം തനിക്കില്ലെന്നും, സർക്കാർ സൂരജിന് ഇളവ് അനുവദിച്ചില്ലെങ്കിൽ ജീവിതാവസാനം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും കൂടാതെ കേസിൽ 17 വർഷത്തിന് ശേഷമേ ജീവപര്യന്തം ആരംഭിക്കുകയുള്ളു. എങ്കിലും വിധി പഠിച്ച ശേഷം അപ്പീലിന് ശ്രമിക്കുമെന്നും ജി മോഹൻരാജ് 24 നോട് പറഞ്ഞു. ഉത്ര കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറാണ് ജി മോഹൻരാജ്. സർക്കാർ ഇളവ് ലഭിച്ചില്ലെങ്കിൽ ജീവിതാവസാനം വരെ സൂരജിന് ജയിൽ ശിക്ഷ കിട്ടും. വിധിക്ക് കാർക്കശ്യം പോരെന്ന അഭിപ്രായം പ്രോസിക്യൂഷനില്ലെന്നും ജി മോഹൻരാജ് വ്യക്തമാക്കി.(Uthra Case)
Read Also : രണ്ട് വർഷം നീണ്ട ദുരിതത്തിന് വിട; മാനിന്റെ കഴുത്തിൽ കുടുങ്ങിയ ടയർ അഴിച്ചുമാറ്റി…
ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.
കേസിലെ പ്രതി സൂരജിനെ ഇന്ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. കൊല്ലം ജില്ലാ ജയിലിൽ കഴിയുന്ന സൂരജിനെ രാവിലെ 11 മണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. റിമാൻഡ് തടവുകാരൻ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. സൂരജിന് വധശിക്ഷ നൽകണമെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം.
Story Highlights : special-public-prosecutor-g-mohan-raj-on-uthra-murder-case-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here