Advertisement

‘ഇന്ത്യക്കെതിരെ ഞങ്ങൾ വിജയിക്കും’; ബാബർ അസം

October 14, 2021
Google News 3 minutes Read
win india babar azam

ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ തങ്ങൾ വിജയിക്കുമെന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. യുഎഇയിലെ പിച്ചും സാഹചര്യങ്ങൾക്കും തങ്ങൾക്ക് കൂടുതൽ നന്നായി അറിയാമെന്നും കഴിഞ്ഞ മൂന്ന് നാല് വർഷമായി യുഎഇയിൽ ഞങ്ങൾ ക്രിക്കറ്റ് കളിക്കുകയാണെന്നും അസം പറഞ്ഞു. ഈ മാസം 24നാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം. (win india babar azam)

ലോകകപ്പ് മത്സരങ്ങളിലെ തീവ്രതയും സമ്മർദ്ദവും ഞങ്ങൾക്കറിയാം, പ്രത്യേകിച്ച് ആദ്യ മത്സരത്തിൻ്റെ. ഞങ്ങൾക്ക് ആദ്യ മത്സരം വിജയിക്കാൻ കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. കഴിഞ്ഞ 3-4 വർഷക്കാലമായി ഞങ്ങൾ യുഎഇയിൽ ക്രിക്കറ്റ് കളിക്കുകയാണ്. അവിടുത്തെ സാഹചര്യങ്ങൾക്ക് ഞങ്ങൾക്ക് നന്നായി അറിയാം. വിക്കറ്റ് എങ്ങനെ പെരുമാറുമെന്ന് ഞങ്ങൾക്കറിയാം. ബാറ്റർമാർ അവിടെ എങ്ങനെ പെരുമാറണമെനും അറിയാം. നന്നായി കളിക്കുന്നയാൾ വിജയിക്കും. എന്നോട് ചോദിച്ചാൽ, ഞങ്ങൾ വിജയിക്കുമെന്ന് ഞാൻ പറയും.”- ഐസിസിക്ക് നൽകിയ അഭിമുഖത്തിൽ ബാബർ പറഞ്ഞു.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

Story Highlights : ബിസിസിഐയ്ക്ക് താത്പര്യം ഇന്ത്യൻ പരിശീലകനെ; ദ്രാവിഡ് ഇടക്കാല പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്

യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.

സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.

Story Highlights : we will win against india babar azam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here