Advertisement

ചെന്നൈ ജേഴ്സിയിൽ ഡേവിഡ് വാർണർ; മിനിറ്റുകൾക്കുള്ളിൽ ചിത്രം പിൻവലിച്ച് താരം

October 15, 2021
0 minutes Read

ഐപിഎൽ കിരീട പോരാട്ടത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ താൻ ഏത് ടീമിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി സൺറൈസേഴ്സ് മുൻ നായകൻ ഡേവിഡ് വാർണർ. തന്റെ മകളെ ചുമലിലേറ്റി ചെന്നൈ ജേഴ്‌സി ധരിച്ച് നിൽക്കുന്ന ചിത്രം താരം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. എന്നാൽ പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ വാർണർ പോസ്റ്റ് പിൻവലിച്ചു. ഒരു ആരാധകൻ ഉണ്ടാക്കിയതാണ് ചിത്രമെന്നും, അഭ്യർത്ഥന മാനിച്ചാണ് പോസ്റ്റ് ഇട്ടതെന്നും താരം അവകാശപ്പെട്ടു.

നേരത്തെ സണ്‍റൈസേഴ്‌സ് വിടുന്നതിന്റെ സൂചന ഡേവിഡ് വാര്‍ണര്‍ നൽകിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിന് എതിരായ ഹൈദരാബാദിന്റെ മത്സരത്തിനായി ടീമിനൊപ്പം വാര്‍ണര്‍ സ്റ്റേഡിയത്തില്‍ എത്തിയില്ല. ഇത് ചൂണ്ടി ആരാധകന്റെ ചോദ്യം ഉയര്‍ന്നപ്പോഴാണ് വാര്‍ണറുടെ മറുപടി.

നിര്‍ഭാഗ്യവശാല്‍ ഇനി ഉണ്ടാവില്ല. എന്നാല്‍ പിന്തുണ നല്‍കുന്നത് തുടരുക എന്നാണ് ആരാധകന് വാര്‍ണര്‍ നല്‍കിയ മറുപടി. 14ാം ഐപിഎല്‍ സീസണില്‍ തുടര്‍ തോല്‍വികളിലേക്ക് ഹൈദരാബാദ് വീണതോടെയാണ് നായക സ്ഥാനത്ത് നിന്നും വാര്‍ണറെ മാറ്റുന്നത്. നായക സ്ഥാനം നഷ്ടമായതിന് ഒപ്പം പ്ലേയിങ് ഇലവനില്‍ നിന്നും വാര്‍ണര്‍ തഴയപ്പെട്ടു.

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കാനുള്ള കാരണമെന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും അതിന്മേലുള്ള വിശദീകരണം തനിക്ക് ആരിൽ നിന്നും ലഭിച്ചിട്ടില്ലെന്നും വാര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement