സിഐടിയു എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും സി കെ മണിശങ്കറിനെ മാറ്റി

സിഐടിയു എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും സി കെ മണിശങ്കറിനെ മാറ്റി. പിആര്‍ മുരളീധരന്‍ പുതിയ സെക്രട്ടറിയാകും. ഇന്നുചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ സി കെ മണിശങ്കറിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ck manishankar
സിഐടിയുവിന്റെ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം സി കെ മണിശങ്കര്‍ സിഐടിയു സംസ്ഥാന സെക്രട്ടറിക്കും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. എല്ലാ സംഘടനാ ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ടും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറുമായിരുന്നു സി കെ മണിശങ്കര്‍. ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ സിഐടി യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.
എറണാകുളം ജില്ലയിലെ തെരെഞ്ഞെടുപ്പ് തോല്‍വിയില്‍ മണിശങ്കറിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ തോല്‍വിയുടെ അടിസ്ഥാനത്തില്‍ സി കെ മണിശങ്കറെ ജില്ലാകമ്മിറ്റിയിലേക്കു തരം താഴ്ത്തുകയും ചെയ്തിരുന്നു. ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വീഴ്ച ബോധ്യപ്പെട്ടതിനെ തുടര്‍ന്നു സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി കെ മണിശങ്കറിനൊപ്പം എന്‍ സി മോഹനനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Read Also : സി.ഐ.ടി.യുവിന്റെ ചുമതലകളിൽ നിന്ന് ഒഴിവാക്കണം; കത്ത് നൽകി സി കെ മണിശങ്കർ
ഒരു വര്‍ഷത്തേക്കാണ് ഇരുവരെയും ചുമതലകളില്‍നിന്നു മാറ്റി നിര്‍ത്തിയത്. താന്‍ സസ്‌പെന്‍ഷനിലാണെന്നും അതിനാല്‍ മറ്റുചുമതലകളില്‍ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.
Story Highlights : ck manishankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here