ടി-20യിൽ ക്യാപ്റ്റനായി 300 മത്സരങ്ങൾ; ധോണിക്ക് അപൂർവ റെക്കോർഡ്

ടി-20യിൽ ക്യാപ്റ്റനായി 300 മത്സരങ്ങളെന്ന അപൂർവ റെക്കോർഡുമായി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഫൈനൽ മത്സരത്തിൽ ചെന്നൈയെ നയിച്ചതോടെയാണ് ധോണി റെക്കോർഡ് നേട്ടം കുറിച്ചത്. വെസ്റ്റ് ഇൻഡീസിൻ്റെ മുൻ ക്യാപ്റ്റൻ ഡാരൻ സമ്മിയാണ് രണ്ടാം സ്ഥാനത്ത്. 208 ടി-20 മത്സരങ്ങളിലാണ് സമ്മി ക്യാപ്റ്റനായത്. (Dhoni First Captain T20)
ചെന്നൈ സൂപ്പർ കിംഗ്സിനെ കൂടാതെ ഐപിഎലിൽ തന്നെ റൈസിങ് പൂനെ സൂപ്പർ ജയൻ്റ്സിനെയും രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെയും ധോണി നയിച്ചിട്ടുണ്ട്. പാകിസ്താൻ സൂപ്പർ ലീഗിൽ പെഷവാർ സൽമി, രാജ്‌ഷാഹി കിംഗ്സ് എന്നീ ടീമുകളെ നയിച്ചിട്ടുള്ള സമ്മി കരീബിയർ പ്രീമിയർ ലീഗിൽ സെൻ്റ് ലൂസിയ, സെൻ്റ് ലൂസിയ സൂക്ക്സ്, സെൻ്റ് ലൂസിയ സ്റ്റാർസ് എന്നീ ടീമുകളുടെയും ക്യാപ്റ്റനായിട്ടുണ്ട്. ഐപിഎലിൽ സമ്മി സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റനായിരുന്നു. വിൻഡീസ് ദേശീയ ടീമിനെയും താരം നയിച്ചിട്ടുണ്ട്.
ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും രാജ്യാന്തര തലത്തിൽ ഇന്ത്യയെയും നയിച്ചിട്ടുള്ള വിരാട് കോലിയാണ് പട്ടികയിൽ മൂന്നാമത്. 185 ടി-20 മത്സരങ്ങളിലാണ് കോലി ടീം നായകനായത്.
Read Also : രണ്ട് റൺസകലെ ഡുപ്ലെസി വീണു; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ്പ് ജേതാവായി ഋതുരാജ്
അതേസമയം, ഐപിഎൽ ഫൈനലിൽ ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 193 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസാണ് നേടിയത്. 86 റൺസെടുത്ത ഫാഫ് ഡുപ്ലെസി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ടോപ്പ് സ്കോററായി. മൊയീൻ അലി (37), ഋതുരാജ് ഗെയ്ക്‌വാദ് (32), റോബിൻ ഉത്തപ്പ (31) എന്നിവരാണ് ചെന്നൈയുടെ മറ്റ് പ്രധാന സ്കോറർമാർ. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേൻ 2 വിക്കറ്റ് വീഴ്ത്തി.
ഫൈനലിൽ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. അതേസമയം, കൊൽക്കത്ത മുൻപ് രണ്ട് വട്ടം ഐപിഎൽ ജേതാക്കളായിട്ടുണ്ട്. ആദ്യ പകുതിയിൽ നടന്ന മത്സരത്തിൽ ഏഴാം സ്ഥാനത്തായിരുന്ന കൊൽക്കത്ത യുഎഇയിൽ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്. പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. കൊൽക്കത്ത മറുപടി ബാറ്റിംഗ് ആരംഭിച്ചിട്ടുണ്ട്.
Story Highlights : Dhoni First Captain T20 record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here