ബ്രിട്ടീഷ് പാർലമെന്റ് അംഗം കുത്തേറ്റ് മരിച്ചു; പിന്നിൽ തീവ്രവാദികളെന്ന് പൊലീസ്

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്.
സംഭവത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദികളാണെന്നാണ് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഒറ്റയ്ക്കാണോ കൃത്യം ചെയ്തതെന്ന് പരിശോധിക്കും. സംഭവ സ്ഥലത്തു നിന്ന് കത്തി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് പ്രേരണയായ മറ്റ് സാഹചര്യങ്ങൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
കൺസർവേറ്റീവ് പാർട്ടി അംഗമാണ് സർ ഡേവിഡ് അമെസ്. 1983 മുതൽ പാർലമെന്റ് അംഗമാണ്. 1997 മുതൽ സൗത്ത് എൻഡ് വെസ്റ്റ് മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.
Story Highlights : david amess stabbed to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here