ശാസ്‌താംകോട്ടയിൽ ഡോക്ടർക്കെതിരായ അതിക്രമം; കോൺഗ്രസ് നേതാവിന്റെ ഭീഷണി ശബ്ദരേഖ പുറത്ത്

കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിന്റെ ഭീഷണി ശബ്ദരേഖ പുറത്ത്. ഡോക്ടറെ ആശുപത്രിക്ക് പുറത്ത് നേരിടുമെന്ന് സൂപ്രണ്ടിനെ വിളിച്ച് ഭീഷണിപ്പെടുത്തി. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാറിന്റേതാണ് ഭീഷണി സന്ദേശം. പരാതി നൽകിയ ഡോക്ടറെ നേരിടുമെന്നാണ് കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയത്.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. പരുക്കേറ്റ മെഡിക്കൽ ഓഫീസർ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
മരണം ഉറപ്പാക്കാൻ ഡോക്ടർ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തർക്കം കയ്യേറ്റത്തിൽ കലാശിച്ചു. ശാസ്തംകോട്ട താലൂക്ക് ആശുപത്രിയിലെ ഒ.പി ഡോക്ടർമാർ ബഹിഷ്‌കരിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് ഇന്നലെ കേസെടുത്തു. എന്നാൽ ഡോക്ടർ തന്നെയും സഹപ്രവർത്തകരേയുമാണ് കയ്യേറ്റം ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.
Story Highlights : doctor-attacked-by-congress-leader-sasthamkotta-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here