Advertisement

അന്യഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്ക് റേഡിയോ സിഗ്നലുകളോ?

October 16, 2021
Google News 0 minutes Read

ലോകത്തിന്റെ ഏത് കോണിൽ നിന്നുമുള്ള വാർത്തകളും സംഭവങ്ങളും ഞൊടിയിടയിലാണ് ഇന്ന് നമുക്ക് ഇടയിലേക്ക് എത്തുന്നത്. അത്രതന്നെ കൗതുകകരമായ ബഹിരാകാശ വാർത്തകളും ഇപ്പോൾ നമ്മൾ അറിയാറുണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം നമുക്കിടയിലേക്ക് എത്തിയ വാർത്തയാണ് സൗരയൂഥത്തിന് പുറത്ത് നിന്ന് റേഡിയോ സിഗ്നൽസ് ലഭിച്ചു എന്നത്. ആദ്യമായാണ് ഗവേഷകർക്ക് സൗരയൂഥത്തിന് പുറത്തുനിന്ന് റേഡിയോ സിഗ്നൽസ് ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ നെതര്‍ലന്‍ഡിലെ ലോ ഫ്രീക്വന്‍സി അറേ (ലോഫര്‍) റേഡിയോ ആന്റിന ഉപയോഗിച്ചാണ് ഈ സിഗ്നൽസ് പിടിച്ചെടുത്തത്. സൗരയൂഥത്തിന് പുറത്ത് നിന്നുള്ള നക്ഷത്രത്തിൽ നിന്നാണ് ഈ സിഗ്നൽ എന്നാണ് കണ്ടെത്തൽ. ഈ പുതിയ വിദ്യ ഉപയോഗിച്ച് ശൂന്യാകാശത്ത് മറഞ്ഞിരിക്കുന്ന ഗ്രഹങ്ങളെ കുറിച്ച് പഠിക്കാൻ സാധിക്കും എന്നാണ് വിലയിരുത്തൽ.

ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന ഏറ്റവും വലിയ ചോദ്യമാണ് മറ്റുഗ്രഹങ്ങളിലെ ജീവന്റെ സാധ്യത. ഈ പുതിയ വിദ്യ ഉപയോഗിച്ച് ശൂന്യാകാശത്ത് മറഞ്ഞിരിക്കുന്ന ഗ്രഹങ്ങളെ കുറിച്ച് പഠിക്കാൻ സാധിക്കും എന്നാണ് വിലയിരുത്തൽ. ക്വീൻസ്‌ലാന്റ് സർവകലാശാലയിലെ ഡോ. ബെഞ്ചമിൻ പോപ്പും ഡച്ച് ദേശീയ നിരീക്ഷണകേന്ദ്രമായ ആസ്ട്രണിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചേർന്നാണ് സിഗ്നലുകൾ കണ്ടെത്തിയത്. 19 ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളില്‍ നിന്നുള്ള സിഗ്നലുകളാണ് ഗവേഷകര്‍ പിടിച്ചെടുത്തത്. ഇതില്‍ നാലെണ്ണത്തില്‍ നിന്നുള്ള സിഗ്നലുകള്‍ അവയ്ക്ക് ചുറ്റും ഗ്രഹങ്ങള്‍ വലം വെക്കുന്നുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള കാന്തികബന്ധം കൊണ്ടാണ് ഈ സിഗ്നലുകൾ ഉണ്ടാകുന്നതെന്നാണ് ഗവേഷകരുടെ പക്ഷം. നേച്ചർ ജ്യോതിശാസ്ത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, വ്യാഴവും അതിന്റെ ഉപഗ്രഹമായ അയോയും തമ്മിലുള്ള പ്രതിപ്രവർത്തനം കൊണ്ടും സമാനമായ റേഡിയോ സിഗ്നലുകൾ ഉണ്ടാകാറുണ്ട്. നമ്മുടെ സൗരയൂഥത്തിനകത്തെ ഗ്രഹങ്ങളുടെ കാന്തിക വലയം സൗരക്കാറ്റുമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി ശക്തമായ റേഡിയോ തരംഗങ്ങള്‍ പുറത്തുവിടുന്നുണ്ട്. എന്നാൽ ആദ്യമായാണ് സൗരയൂഥത്തിൽ പുറത്ത് നിന്നുള്ള ഗ്രഹങ്ങൾ റേഡിയോ സിഗ്നലുകൾ ഉണ്ടാക്കുന്നതെന്നാണ് കണ്ടെത്തൽ.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here