മണിമലയാറ്റില്‍ പ്രളയമുന്നറിയിപ്പ് നല്‍കി കേന്ദ്ര ജലകമ്മിഷന്‍

മണിമലയാറ്റില്‍ രണ്ടിടത്ത് ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായതോടെ കേന്ദ്ര ജലകമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കി. പമ്പയില്‍ ഇറങ്ങരുതെന്ന് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുണ്ട്.
പീച്ചി ഡാമിന്റെ ഷട്ടറുകള്‍ 12 ഇഞ്ച് വരെ ഉയര്‍ത്തും. വാഴാനി ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തും.പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോത്തുണ്ടി ഡാമിന്റെ മൂന്ന് സിപില്‍വേ ഷട്ടറുകള്‍ 5 സെ.മി ഉയര്‍ത്തി.
അതിരപ്പിള്ളി, മലക്കപ്പാറ പ്രദേശങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരില്‍ ബീച്ചുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കല്ലാര്‍ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയതിനാല്‍ കല്ലാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്കും ചിന്നാര്‍ പുഴയുടെ തീരത്തുളളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.
Story Highlights : flood warning in manimalayar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here