Advertisement

മഴയിൽ രണ്ട് പാലങ്ങളും ഒരു തൂക്കുപാലവും തകർന്നു; 30 പേരെ കാണാതായി: കൂട്ടിക്കൽ പ്രദേശവാസി

October 16, 2021
Google News 2 minutes Read
rain koottikkal bridges collapsed

മഴയിൽ കോട്ടയം കൂട്ടിക്കലിലുണ്ടായത് വലിയ ദുരന്തമെന്ന് പ്രദേശവാസി ജോയി. മഴയിൽ രണ്ട് പാലങ്ങളും ഒരു തൂക്കുപാലവും തകർന്നു എന്ന് ജോയി 24നോട് പ്രതികരിച്ചു. പ്ലാപ്പള്ളിയിൽ നിന്ന് മാത്രം അഞ്ച് പേരെയും ആകെ കൂട്ടിക്കൽ മേഖലയിൽ നിന്ന് 30 പേരെയും കാണാതായെന്ന് ജോയി അറിയിച്ചു. (rain koottikkal bridges collapsed)

ഏന്തയാറും മുക്കളവും തമ്മിൽ ബന്ധിപ്പിക്കുന്ന പാലവും വെമ്പിളിയും തേൻപുഴ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന മറ്റൊരു പാലവും മറ്റൊരു തൂക്കുപാലവും നിശേഷം തകർന്നു എന്ന് ജോയി പറഞ്ഞു. പ്ലാപ്പള്ളിയിൽ ഒരു വീടും ചായക്കടയും തകർന്ന് അഞ്ച് പേരെ കാണാതായി. പ്രദേശത്ത് ആകെ 30 പേരെ കാണാതായി. കൂട്ടിക്കൽ നഗരത്തിലെ കടകളിലെല്ലാം വെള്ളം കയറി. വെള്ളം ഇപ്പോൾ താഴുന്നുണ്ട്. പക്ഷേ, മഴ പെയ്യുന്നുണ്ട്. ഇവിടെ സെൻ്റ് ജോർജ് ഹൈസ്കൂളിലും എൽപി സ്കൂളിലും ആളുകളെ എത്തിച്ചിട്ടുണ്ട്. ഈ രണ്ട് ക്യാമ്പുകൾ ഇവിടെ തുറന്നു എന്നും ജോയി പറഞ്ഞു.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ മലയോരമേഖലകളില്‍ മറ്റന്നാള്‍വരെ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി. തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. 40 മുതല്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

കനത്തമഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലും രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 21 വരെയാണ് നിരോധനമേര്‍പ്പെടുത്തിയത്. വിനോദ സഞ്ചാര മേഖലയിലെ കയാക്കിംഗ്, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തി. ജനം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

Story Highlights : heavy rain koottikkal bridges collapsed 30 missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here