‘കോൺഗ്രസ് പാർട്ടിയിൽ അച്ചടക്കവും ആത്മനിയന്ത്രണവും അനിവാര്യം’; ജി 23 നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

ജി 23 നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി. ഐക്യമില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന മുന്നറിയിപ്പ് ആവർത്തിക്കുകയായിരുന്നു എഐസിസി അധ്യക്ഷ സോണിയ ഗാന്ധി. നേതാക്കൾ ഒന്നടങ്കം പുനരുദ്ധാരണം ആവശ്യപ്പെടുന്നുണ്ടെന്നും ഐക്യമില്ലാതെ ഒന്നും സാധ്യമാവില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പടക്കം ചർച്ച ചെയ്യാനുള്ള നിർണായക കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെയാണ് സോണിയയുടെ പ്രസ്താവന.
Read Also : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട്
താത്കാലിക അധ്യക്ഷയാണെങ്കിലും ഇപ്പോഴും കോൺഗ്രസിന്റെ മുഴുവൻ സമയ പ്രവർത്തനമാണ് താൻ നടത്തുന്നതെന്നും സോണിയ പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ അച്ചടക്കവും ആത്മനിയന്ത്രണവും അനിവാര്യമെന്നും കൂടാതെ കാര്യങ്ങൾ നേരിട്ട് പറയണം, മാധ്യമങ്ങളിലൂടെയല്ല സംവദിക്കേണ്ടതെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. പാർട്ടിയിൽ വിമത സ്വരം ഉയർന്നുന്ന ജി 23 നേതാക്കൾക്ക് ഉടൻ സ്ഥിരം അധ്യക്ഷ വേണമെന്ന നിലപാടുള്ളത്. ഈ പശ്ചാത്തലത്തിലാണ് സോണിയ ഗാന്ധിയുടെ മറുപടി.
Story Highlights : i-am-full-time-president-sonia-gandhi-to-g-23-leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here