കണ്ണൂർ പേരാവൂരിലെ ചിട്ടിതട്ടിപ്പ് കേസ്; നിക്ഷേപകർ ഇന്ന് യോഗം ചേരും

കണ്ണൂർ പേരാവൂരിലെ ചിട്ടിതട്ടിപ്പിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് നിക്ഷേപകർ യോഗം ചേരും. കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാ സെക്രട്ടറിയുമായി നടന്ന ചർച്ചയിലുണ്ടായ തീരുമാനങ്ങൾ യോഗത്തിൽ ചർച്ചയാവും. പണം നഷ്ടമാകില്ലെന്ന് എം വി ജയരാജൻ നിക്ഷേപകർക്ക് ഉറപ്പ് നൽകിയിരുന്നു.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
സഹകരണ സംഘത്തിൻറെ ആസ്തി വിറ്റ് ബാധ്യത തീർക്കാൻ സഹകരണ വകുപ്പിൻറെ അനുമതി തേടിയിട്ടുണ്ട്. ആറ് മാസത്തിനകം പണം തിരികെ നൽകുമെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ ഉറപ്പ്. എം വി ജയരാജൻറെ പെരളശേരിയിലെ വീട്ടിലായിരുന്നു ചർച്ച. ബാധ്യത ഏറ്റെടുക്കാൻ സിപിഐഎം ജില്ലാ നേതൃത്വം തയ്യാറായ സാഹചര്യത്തിൽ നിലവിൽ നടക്കുന്ന പ്രത്യക്ഷ സമര പരിപാടികൾ തൽക്കാലത്തേക്ക് അവസാനിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിൻറെ നിലപാട്.
Story Highlights : kerala-pervaoor-chitty-scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here