Advertisement

നഗരസഭാ നികുതി തട്ടിപ്പ്; പ്രധാന പ്രതി കാഷ്യർ സുനിത അറസ്റ്റില്‍

October 16, 2021
Google News 0 minutes Read

തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ പ്രധാന പ്രതി സുനിതയാണ് അറസ്റ്റിലായത്. നേമം സോണൽ ഓഫീസിലെ കാഷ്യറാണ് സുനിത. നേരത്തേ സുനിതയടക്കം ഏഴ് ജീവനക്കാരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സൂപ്രണ്ട് എസ് ശാന്തിയടക്കം അഞ്ച് ഉദ്യോഗസ്ഥരെ ഇനിയും പിടികൂടാനുണ്ട്.

കരമടച്ച 27 ലക്ഷം രൂപ കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാതെയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. സംസ്ഥാന ഓഡിറ്റ്‌ വകുപ്പിന്‍റെ പരിശോധനയിലാണ് തിരുവനന്തപുരം നഗരസഭയില്‍ ഗുരുതര ക്രമക്കേട്‌ കണ്ടെത്തിയത്. ശ്രീകാര്യത്ത് രണ്ട്‌ ജീവനക്കാരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ്‌ നേമത്തും ഗുരുതര ക്രമക്കേട് കണ്ടെത്തിയത്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here