Advertisement

യുവ സൗരാഷ്ട്ര ക്രിക്കറ്റ് താരം അവി ബറോട്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

October 16, 2021
Google News 1 minute Read

മുൻ ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ അവി ബറോട്ട് (29) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 2019-20 സീസണിൽ രഞ്ജി ട്രോഫി നേടിയ ടീമിലെ അംഗമായിരുന്നു. കരിയറിൽ ഹരിയാനയെയും ഗുജറാത്തിനെയും താരം പ്രതിനിധീകരിച്ചിട്ടുണ്ട്. താരത്തിന്റെ വിയോഗത്തിൽ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ദുഃഖം രേഖപ്പെട്ടുത്തി.

ബറോട്ട് 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 38 ലിസ്റ്റ് എ മത്സരങ്ങളും 20 ആഭ്യന്തര ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്ന അദ്ദേഹം ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 1,547 റൺസും ലിസ്റ്റ്-എ കളികളിൽ 1030 റൺസും ടി 20 യിൽ 717 റൺസും നേടി. സൗരാഷ്ട്രയ്ക്ക് വേണ്ടി അദ്ദേഹം 21 രഞ്ജി ട്രോഫി മത്സരങ്ങളും 17 ലിസ്റ്റ് എ മത്സരങ്ങളും 11 ആഭ്യന്തര ടി 20 മത്സരങ്ങളും കളിച്ചു.

2011-ൽ ഇന്ത്യയുടെ അണ്ടർ -19 ക്യാപ്റ്റനായിരുന്നു ബറോട്ട്, ഈ വർഷം ആദ്യം, ഗോവയ്‌ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ വെറും 53 പന്തിൽ 122 റൺസ് നേടി അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here