Advertisement

കൊക്കയാറില്‍ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് നാലുപേരെ

October 17, 2021
Google News 1 minute Read
3deadbody found kokkayar

ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളുടെയും ഒരാണ്‍ കുട്ടിയുടെയും മൃതദേഹമാണ് ലഭിച്ചത്.ഇനി നാലു പേരെയാണ് കണ്ടെത്താനുള്ളത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ജില്ലയില്‍ മാത്രം ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 11 ആയി. കാവലിയില്‍ നിന്ന് അഞ്ചുമൃതദേഹം കണ്ടെത്തി. സോണിയ, റോഷ്നി, സരസമ്മ മോഹന്‍, അലന്‍ എന്നിവരുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. പട്ടിമറ്റത്തുനിന്നും രാജമ്മ, വെട്ടിക്കാനത്തുനിന്നും ഷാലറ്റ് എന്നിവരും മരിച്ചു.

Read Also : മഴക്കെടുതി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

അതേസമയം കൊല്ലം ജില്ലയില്‍ മഴ ശക്തമായി. ജില്ലയുടെ കിഴക്കന്‍ മേഖലയായ തെന്മല, ആര്യങ്കാവ് മേഖലകളിലാണ് കനത്ത മഴ. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയതോടെ കല്ലടയാറിന്റെ സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ചലില്‍ തഴമേലില്‍ ഒഴുക്കില്‍പ്പെട്ട തമിഴ്‌നാട് സ്വദേശിയെ രക്ഷപെടുത്തി. മണ്‍റോത്തുരുത്ത്, ആദിച്ചനല്ലൂര്‍, മീനാട് പ്രദേശങ്ങളില്‍ വെള്ളം കയറി.

Story Highlights : 3deadbody found kokkayar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here