സംസ്ഥാനത്ത് മഴക്കെടുതി; ഇതുവരെ മരിച്ചവരുടെ എണ്ണം 19 ആയി

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 19 ആയി. കോട്ടയത്ത് 12 പേരും ഇടുക്കിയിൽ 6 പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയും മരിച്ചു. ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്.
കൊക്കയാറിൽ ഏഴുപേരിൽ 4 പേരുടെ മൃതദേഹം കണ്ടെത്തി. മൂന്ന് പേർ കുട്ടികളാണ്. 3 പേർക്കായി തെരച്ചിൽ തുടരുന്നു. ഷാജി ചിറയിൽ(56), അഫ്‌സാന ഫൈസൽ(8), അഫിയാൻ ഫൈസൽ(4), അംന സിയാദ് (7) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഷാജിയുടെ മൃതദേഹം കണ്ടെത്തിയത് മുണ്ടക്കയത്തുമാണ്. ഫൗസിയ,അമീൻ സിയാദ്, സച്ചു ഷാഹുൽ എന്നിവർക്കായുള്ള തെരച്ചിൽ തുടരുന്നു.
Read Also :കൊക്കയാറില്‍ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് നാലുപേരെ
അതേസമയം, കോഴിക്കോട് വടകരിയിൽ വെള്ളക്കെട്ടിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു. കുന്നുമ്മക്കര സ്വദേശി പട്ടാണി മീത്തൽ ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്.
Story Highlights : heavy rain-in-kerala-loss-19-death-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here