Advertisement

പത്തനംതിട്ടയിൽ ശക്തമായ മഴ തുടരുന്നു; തിരുവല്ല-ചെങ്ങന്നൂർ എം സി റോഡിൽ വെള്ളം കയറി

October 17, 2021
Google News 1 minute Read

പത്തനംതിട്ടയിൽ ശക്തമായ മഴ തുടരുന്നു. തിരുവല്ല-ചെങ്ങന്നൂർ എം സി റോഡിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറി.ഗതാഗത കുരുക്കും രൂക്ഷമാണ്. ജില്ലയിൽ പകൽ മുഴുവൻ ഇടവിട്ടുള്ള മഴയുണ്ടായിരുന്നു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദത്തിന്റെ പ്രവചനം പോലെ പത്തനംതിട്ടയിൽ മഴ രൂക്ഷമാണ്. പല ഇടങ്ങളിലും ഇടവിട്ട മഴയാണെങ്കിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. പ്രത്യേകിച്ച് അച്ഛൻ കോവിലിന്റെ തീരങ്ങളിലും മണിമലയാറിന്റെ തീരത്തും ശക്തമായ മഴയാണ് പെയ്യുന്നത്. പെയ്ത്ത് വെള്ളത്തിന്റെ അളാവാണ് നിലവിലെ സാഹചര്യത്തിൽ കൂടുതൽ.

Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…

അതുകൊണ്ടു തന്നെ നദികളിൽ എത്തുന്ന വെള്ളം ഒഴുകി മാറുന്നതിന് കാലതാമസമെടുക്കുന്നു എന്നതാണ് നിലവിലെ സാഹചര്യം. കോന്നി മുതൽ പന്തളം വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണ്. കൂടാതെ മണിമലയാറിന്റെ തീരത്ത് പ്രത്യേകിച്ച് മല്ലപ്പള്ളി മുതൽ തിരുവല്ല വരെയുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ടാണ്. പലരെയും വീടുകളിൽ നിന്നും മാറ്റി പാർപ്പിച്ചു. പ്രദേശത്തെ പലയിടങ്ങളിലും ഫയർഫോർസും എൻ ഡി ആർ എഫും ജനങ്ങളും നേരിട്ടിറങ്ങി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന സാഹചര്യമാണ്.

മറ്റൊരു ഗുരുതരമായ സാഹചര്യമാണ് തിരുവല്ലയിലേത് അപ്പർ കുട്ടനാടാട്ടിന്റെ ഭാഗമായത് കൊണ്ടുതന്നെ വെള്ളം അധികം എത്തുന്നതും തിരുവല്ലയിലാണ്. മണിമലയാർ കടന്നുപോകുന്ന തിരുവല്ലയിലെ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്. റോഡുകളിൽ വെള്ളം കയറി, ചെങ്ങന്നൂർ-തിരുവല്ല സംസ്ഥാന പാതയിൽ വെള്ളം കയറി. തിരുവല്ലയിലെ പലയിടത്തും ഗതാഗത കുരുക്കും നേരിടുന്നു.

Story Highlights : heavyrain-in-pathanathitta-chenganoor-thiruvalla-road-blocked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here