Advertisement

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു

October 17, 2021
Google News 2 minutes Read
idukki dam water level rises

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു. 2,396.50 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ഡാമിലെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയാൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിക്കും. ( idukki dam water level rises )

ഉച്ച വരെയുള്ള സാഹചര്യം വിലയിരുത്തി കേരളത്തിൽ പ്രളയ സാഹചര്യമില്ലെന്ന് കേന്ദ്ര ജല കമ്മിഷൻ വ്യക്തമാക്കിയിരുന്നു. നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നും ജല കമ്മീഷൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നദികളിൽ ജലനിരപ്പ് കുറയുന്നുണ്ട്. മഴ കുറഞ്ഞതിനാൽ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയില്ലെന്നും ജല കമ്മിഷൻ പ്രളയ വിഭാഗം ഉദ്യോഗസ്ഥ ഡോ. സിനി മെനോഷ് ട്വന്റിഫോറിനോട് പറഞ്ഞു.

ഇടുക്കി ഡാം ഉൾപ്പെടെ കേരളത്തിലെ വലിയ രണ്ട് ഡാമുകലിലെ ജല നിരപ്പാണ് കേന്ദ്ര ജല കമ്മിഷൻ പരിശോധിക്കുന്നത്. അപകട നിലയ്ക്ക് മുകളിൽ എത്തിയാൽ മാത്രമാണ് ഈ ഡാമുകൾ തുറന്നുവിടുക. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജല കമ്മിഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നത് നിലവിൽ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

ഇടുക്കി ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. തൊടുപുഴയിലും കട്ടപ്പനയിലും അതിശക്തമായ മഴയാണ് പെയ്യുന്നത്.

Read Also : സംസ്ഥാനത്ത് പ്രളയ സാഹചര്യമില്ലെന്ന് കേന്ദ്ര ജല കമ്മിഷൻ

അതിനിടെ സംസ്ഥാനത്തെ അഞ്ച് നദികളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. മണിമല, കല്ലട, അച്ചൻകോവിൽ, കരമന, നെയ്യാർ എന്നീ നദികളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നദീതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയും വേണം.

Story Highlights : idukki dam water level rises

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here