Advertisement

മധ്യപ്രദേശിൽ 16കാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു

October 17, 2021
Google News 0 minutes Read

മധ്യപ്രദേശിലെ സിയോണില്‍ 16കാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. രവീന യാദവ്​ എന്ന പെണ്‍കുട്ടിയാണ്​ മരണപ്പെട്ടത്​. കനിവാഡ വനമേഖലയില്‍ പാണ്ഡിവദക്ക്​ അടുത്താണ് സംഭവം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പിതാവിനൊപ്പമെത്തിയ പെണ്‍കുട്ടിയെ പുലി കൊലപ്പെടുത്തുകയാ​യിരുന്നെന്ന്​ ഫോറസ്റ്റ്​ റേഞ്ചര്‍ പറഞ്ഞു.

കന്നുകാലി മേച്ചിലിനായി വനത്തിനുള്ളിലേക്ക്​ എത്തിയതായിരുന്നു പെണ്‍കുട്ടിയും പിതാവും. ഈ സമയം പുലി പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയതോടെ, പുലി മൃതദേഹം ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോയി.

പെണ്‍കുട്ടിയുടെ കുടുംബത്തിന്​ അടിയന്തിരമായി 10000രൂപ അനുവദിച്ചതായി ഫോറസ്റ്റ്​ റേഞ്ചര്‍ പ്രതികരിച്ചു. നാലുലക്ഷം രൂപ പിന്നീട്​ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here