ട്വന്റി 20 ലോകകപ്പ്; ആദ്യ മത്സരത്തിൽ ഒമാന് തകർപ്പൻ ജയം

ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ പാപ്പുവ ന്യൂ ഗിനിയയെ 10 വിക്കറ്റിന് തകർത്ത് ഒമാന് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാപ്പുവ ന്യൂ ഗിനിയ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസാണ് നേടി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 13.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യം മറികടന്നു.
43 പന്തിൽ 5 ബൗണ്ടറിയും 1 സിക്സറുമടക്കം 50 റൺസ് നേടിയ ആഖിബ് ഇല്യാസും, 42 പന്തിൽ 7 ബൗണ്ടറിയും 4 സിക്സറുമടക്കം 73 റൺസ് നേടിയ ജതീന്ദർ സിങ്ങും ഒമാനെ അനായാസം വിജയത്തിലേക്ക് എത്തിച്ചു.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
പാപ്പുവ ന്യൂ ഗിനിയയ്ക്ക് വേണ്ടി നായകൻ ആസാദ് വാല 56 റൺസെടുത്ത് പുറത്തായി. ചാൾസ് അമിനി 26 പന്തിൽ 37 റൺസെടുത്ത് പുറത്തായതോടെ ഗിനിയയുടെ തകർച്ച ആരംഭിച്ചു. ഒമാന് വേണ്ടി നായകനും സ്പിന്നറുമായ സീഷാൻ മഖ്‌സൂദ് നാല് വിക്കറ്റ് വീഴ്ത്തി. ബിലാൽ ഖാൻ, കലീമുള്ള എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
Story Highlights : oman-makes-easy-win-in-first t20-match-