Advertisement

ഒഴുക്കിൽപ്പെട്ട ഝാർഖണ്ഡ്‌ സ്വദേശിയ്ക്കായി തെരച്ചിൽ തുടരുന്നു; കുടുംബത്തിന് സാധ്യമായ സഹായം നൽകും; വി ശിവൻകുട്ടി

October 17, 2021
Google News 0 minutes Read

കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഝാർഖണ്ഡ്‌ സ്വദേശി നഗർദീപ് മണ്ഡലിനായി തെരച്ചിൽ തുടരുന്നു. ഫയർഫോഴ്‌സും പ്രത്യേക പരിശീലനം നേടിയ മുങ്ങൽ വിദഗ്ധരുമാണ് തിരച്ചിൽ നടത്തുന്നത്. ജില്ലാ ഭരണകൂടമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മന്ത്രി വി ശിവൻകുട്ടി സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നവരെയും നഗർദീപിന്റെ സഹോദരങ്ങളെയും നേരിൽ കണ്ടു. നഗർദീപിനെ കണ്ടെത്താൻ ആവതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നഗർദീപിന്റെ കുടുബത്തിന് നിയമപരമായി സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി അറിയിച്ചു.

ദുഷ്കരമായ കാലാവസ്ഥയിലും തിരച്ചിൽ നടത്തുന്നവരെ മന്ത്രി അഭിനന്ദിച്ചു. വി കെ പ്രശാന്ത് എം എൽ എയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here