കനത്ത മഴക്ക് സാധ്യത; ഉത്തരാഖണ്ഡിൽ നാളെ റെഡ് അലേർട്ട്

ഉത്തരാഖണ്ഡിൽ നാളെ കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ വരെമഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കനത്തമഴക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി തീർത്ഥാടകരോട് അഭ്യർത്ഥിച്ചു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ, നന്ദാദേവി ബയോസ്ഫിയർ റിസർവ്വിന്റെ ഭാഗമായുള്ള ഫോറസ്റ്റ് മേഖലയിലേക്കുള്ള ട്രക്കിങ് നിരോധിച്ചിട്ടുണ്ട്.
Read Also : സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കും; നാല് ദിവസം വരെ മഴയ്ക്ക് സാധ്യത
ബദരീനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരോട് സുരക്ഷിത സ്ഥാനത്ത് മാറാനും നിർദ്ദേശം നൽകി. കാലാവസ്ഥ അനുകൂലമാകും വരെ ജോഷിമഠ് , പന്ദ്‌കേശ്വർ എന്നീ സ്ഥലങ്ങളിലേക്ക് തിരിച്ചുപോകണമെന്നും സർക്കാർ നിർദ്ദേശിച്ചു.
Story Highlights : uttarakhand red alert