Advertisement

എല്ലാവരും സുരക്ഷിത സ്ഥലത്തേക്ക് മാറണം, നല്ല ജാഗ്രത പുലർത്തണം; മന്ത്രി സജി ചെറിയാൻ

October 18, 2021
Google News 2 minutes Read

പത്തനംതിട്ടയിലെ ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ കുട്ടനാട്ടിൽ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാൻ. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ കൂടുതൽ ജാഗ്രത വേണം. രാത്രിയിൽ ജലനിരപ്പ് ഉയരും. ഇതിന് മുൻപ് പ്രദേശവാസികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. മാറേണ്ടവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും മാറാൻ തയാറല്ലെങ്കിൽ ദുരന്ത നിവാരണ നിയമം അനുസരിച്ച് അവരെ മാറ്റാൻ തീരുമാനിച്ചതായും മന്ത്രി സജിചെറിയാൻ ട്വന്റി ഫോറിനോട് പറഞ്ഞു. ട്വന്റി ഫോർ എൻകൗണ്ടറിൽ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

ഭയപ്പെടേണ്ടതില്ലെന്നും നല്ല ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു . ഇന്ന് രാത്രികൊണ്ട് താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന ആളുകൾ പരമാവധി ഉയർന്ന പ്രദേശത്തേക്ക് മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ക്യാമ്പുകൾ തുറന്ന സാഹചര്യത്തിൽ അവിടേക്ക് എത്തുകയോ അല്ലെങ്കിൽ ബന്ധുവീടുകളിലേക്ക് മാറുകയോ ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയാറാവണമെന്ന് മന്ത്രി സജി ചെറിയാൻ അഭ്യർത്ഥിച്ചു.

Read Also : പേപ്പാറ ഡാമിന്റെ ഷട്ടർ ഉയർത്തും; സമീപവാസികൾ ജാഗ്രത പുലർത്താൻ നിർദേശം

Story Highlights : heavy rain -Good care must be taken; Saji Cheriyan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here