പേപ്പാറ ഡാമിന്റെ ഷട്ടർ ഉയർത്തും; സമീപവാസികൾ ജാഗ്രത പുലർത്താൻ നിർദേശം

തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഷട്ടർ ഉയർത്തും. ഡാമിന്റെ നാല് ഷട്ടറുകൾ 200 സെ.മീ വരെ ഉയർത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് രാത്രി പത്ത് മണിയോടെ ഒന്നും നാലും ഷട്ടറുകൾ അഞ്ച് സെ.മീ വീതം ഉയർത്തും.
നാളെ രാവിലെ നാല് മണിക്ക് ഇതേ അളവിൽ 30 സെ.മീ കൂടി ഉയർത്തും . ഡാം തുറക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയാണ് തുടരുന്നത്. തിരുവനന്തപുരം നെയ്യാർ , അരുവിക്കര ഡാമുകളും തുറന്നിട്ടുണ്ട്.
അതേസമയം നീരൊഴുക്ക് ശക്തമായതോടെ നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താനും തീരുമാനമായി . രണ്ട് ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തും. 64 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും.വെള്ളം ഒഴുകുന്നതിനുള്ള തടസം നീക്കും. ജില്ലാ ഭരണകൂടം ഇടുക്കി അണക്കെട്ടിനു സമീപ വാസികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നാളിയിട്ടുണ്ട്.
Read Also :പമ്പ ഡാം നാളെ തുറക്കും
കൂടാതെ എറണാകുളം ഇടമലയാർ ഡാം നാളെ രാവിലെ ആറ് മണിക്ക് തുറക്കാനും തീരുമാനമായി . രണ്ട് ഷട്ടറുകൾ തുറക്കും . 80 സെ.മി വീതമാകും ഷട്ടറുകൾ തുറക്കുകയെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ഡാം തുറക്കുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുക ആലുവ, പറവൂർ മേഖലകളെയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇടുക്കി ഡാം കൂടി തുറക്കുന്ന സാഹചര്യത്തിൽ അതനുസരിച്ചുള്ള ക്രമീകരണം ഒരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ ജാഫർ മാലിക് കൂട്ടിച്ചേർത്തു.
Story Highlights : Peppara Dam shutter will open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here