ട്വന്റി 20 ലോകകപ്പ്; ടീം ഇന്ത്യക്ക് ഇന്ന് ആദ്യ സന്നാഹ മത്സരം

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടീം ഇന്ത്യക്ക് ഇന്ന് ആദ്യ സന്നാഹ മത്സരം. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ദുബായിലെ ഐസിസി അക്കാഡമി ഗ്രൗണ്ടിലാണ് മത്സരം. ഇംഗ്ലണ്ടാണ് ഇന്നത്തെ മത്സരത്തിലെ എതിരാളികൾ. ഐപിഎല്ലിന് ശേഷം ടീമിലെത്തിയ താരങ്ങൾ ഇന്നലെ പരിശീലനം തുടങ്ങി. ഉപദേഷ്ടാവായി മുൻ നായകൻ എം എസ് ധോണിയും ഇന്ത്യൻ ടീമിനൊപ്പമുണ്ട്. .
കോലിയുടെ അവസാന ടൂർണമെന്റ് കൂടിയാണിത്. ഇന്നത്തെ മറ്റ് സന്നാഹ മത്സരങ്ങളിൽ ന്യൂസിലൻഡ്, ഓസ്‌ട്രേലിയയെയും പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസിനെയും അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്കയെയും നേരിടും.ഞായറാഴ്‌ച പാകിസ്താനെതിരായ ആദ്യ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയയുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും.
ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്
വിരാട് കോലി(ക്യാപ്റ്റൻ), രോഹിത് ശർമ്മ(വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്ര അശ്വിൻ, ഷർദ്ദുൽ ഠാക്കൂർ, വരുൺ ചക്രവർത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.
റിസർവ് താരങ്ങൾ
ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സർ പട്ടേൽ.
Story Highlights : icc-t20-world-cup-2021-warm-up-match-india-vs-england-preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here