Advertisement

ടി20 ലോകകപ്പ്; ഇന്ത്യ-പാക് മത്സരം പുനഃപരിശോധിക്കണമെന്ന്​ കേന്ദ്രമന്ത്രി

October 18, 2021
Google News 1 minute Read

ഇന്ത്യ-പാക് ടി20 ലോകകപ്പ്​ മത്സരം നടത്തുന്നത്​ പുനരാലോചിക്കണമെന്ന്​ കേന്ദ്രമന്ത്രി ഗിരിരാജ്​ സിങ്​. ജമ്മു കശ്​മീരില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മത്സരം നടത്തണോ എന്ന ചോദ്യത്തിന്​ മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഒക്​ടോബര്‍ 24നാണ് ചിരവൈരികളുടെ പോരാട്ടം.

‘ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള ബന്ധം നല്ലതല്ലെങ്കില്‍ ഇത് പുനഃപരിശോധിക്കേണ്ടതാണെന്ന് ഞാന്‍ കരുതുന്നു’ – ഗിരിരാജ്​ സിങ്​ പറഞ്ഞു. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കോണ്‍ഗ്രസ്​ രാഷ്ട്രീയ ഇരട്ടത്താപ്പ്​ കാണിക്കുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ലഖിംപൂര്‍ ഖേരിയില്‍ നടത്തിയ കര്‍ഷക കൊലപാതകത്തില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ്​ രാജസ്ഥാനില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ മൗനം പാലിക്കുകയാണെന്ന്​ മന്ത്രി കുറ്റപ്പെടുത്തി.

ജ​മ്മു ​ക​ശ്​​മീ​രി​ല്‍ ത​ദ്ദേ​ശ​വാ​സി​ക​ള​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ നേരെ ഞായറാഴ്ച വീണ്ടും ആക്രമണമുണ്ടായിരുന്നു. കു​ല്‍​ഗാ​മി​ലെ വാ​ന്‍​പോ മേ​ഖ​ല​യി​ലാ​ണ്​ ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ​രണ്ടു​പേ​രെ​ തീ​വ്ര​വാ​ദി​ക​ള്‍ വെ​ടി​വെ​ച്ചു കൊ​ന്ന​ത്​. ക​ഴി​ഞ്ഞ ദി​വ​സങ്ങളില്‍ പു​ല്‍​വാ​മ​യി​ലും ശ്രീ​ന​ഗ​റി​ലും സ​മാ​ന സം​ഭ​വം ന​ട​ന്നി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here