Advertisement

കേരളത്തിലെ മഴക്കെടുതി; സഹായം വാഗ്ദാനം ചെയ്ത് ദലൈലാമ

October 18, 2021
Google News 1 minute Read

സംസ്ഥാനത്തെ കനത്ത മഴയിലും ഉരുൾപൊട്ടലിലും നിരവധിപേർ മരിക്കാനിടയായതിൽ ദു:ഖം രേഖപ്പെടുത്തി തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. കനത്ത നാശനഷ്ടങ്ങൾ നേരിട്ട കേരളത്തിന്റെ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ദലൈലാമ കേരളത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

“നിങ്ങൾക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും നാശനഷ്ടം ബാധിച്ച എല്ലാവർക്കും എന്റെ അനുശോചനം അറിയിക്കുന്നു. ആവശ്യമുള്ളവർക്ക് സഹായം നൽകാൻ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു. കേരളത്തോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ദലൈലാമ ട്രസ്റ്റിൽ നിന്ന് ഒരു തുക സംഭാവനയായി ഞാൻ വാഗ്ദാനം ചെയ്യുന്നു” – കത്തിൽ ലാമ പറഞ്ഞു.

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 28 പേരാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം കനത്ത നാശനഷ്ടമാണ് സംഭവിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here