Advertisement

ട്വന്‍റി20 ലോകകപ്പിന്​ മുന്നോടിയായി എം.എസ്​. ധോണി ഇന്ത്യന്‍ ടീം ക്യാമ്പിനൊപ്പം ചേര്‍ന്നു

October 18, 2021
2 minutes Read

ട്വന്‍റി20 ലോകകപ്പിന്​ മുന്നോടിയായി മുന്‍ നായകന്‍ എം.എസ്​. ധോണി ഇന്ത്യന്‍ ടീം ക്യാമ്പിനൊപ്പം ചേര്‍ന്നു. ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന ചിത്രങ്ങള്‍ ബി.സി.സി.ഐ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു. ചെന്നൈ സൂപ്പര്‍ കിങ്​സിനെ നാലാം ഐ.പി.എല്‍ കിരീടത്തിലേക്ക്​ നയിച്ച ധോണി മെന്‍റര്‍ എന്ന പുതിയ റോളിലാണ്​ ഇന്ത്യന്‍ ടീമിലേക്ക്​ മടങ്ങിവന്നത്​.

ലോകകപ്പിന്​ മുന്നോടിയായി ഇന്ത്യ തിങ്കളാഴ്​ച ഇംഗ്ലണ്ടിനെതിരെയും ബുധനാഴ്ച ആസ്​ട്രേലിയക്കെതിരെയും സന്നാഹ മത്സരം കളിക്കുന്നുണ്ട്​. ഒക്​ടോബര്‍ 24ന്​ പാകിസ്​താനെതിരെയാണ്​ ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ ആദ്യ മത്സരം.

ട്വന്‍റി20 ലോകകപ്പില്‍ മാത്രമായിരിക്കും ധോണിയുടെ സേവനം. ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന്​ മൊത്തം ഗുണം ചെയ്യുമെന്ന്​ നായകന്‍ കോലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

‘വലിയ അനുഭവസമ്പത്തിനുടമയാണ്​ ധോണി. അദ്ദേഹം വളരെ ആവേശഭരിതനുമാണ്. എന്നും ധോണി ഞങ്ങള്‍ക്കൊല്ലാവര്‍ക്കും ഒരു ഉപദേഷ്ടാവായിരുന്നു. കരിയറിന്‍റെ തുടക്കത്തില്‍ ആദ്യ സുപ്രധാന ടൂര്‍ണമെന്‍റ്​ കളിക്കുന്ന ചെറുപ്പക്കാര്‍ക്ക് ഇത് വളരോ​ ഗുണകരമായിരിക്കും’ കോലി പറഞ്ഞു.

Story Highlights : ms-dhoni-joins-as-mentor-in-t20worldcup-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top