Advertisement

ഏത് സാഹചര്യവും നേരിടാന്‍ തയ്യാര്‍; ആശങ്ക വേണ്ടെന്ന് മന്ത്രി പി രാജീവ്

October 18, 2021
1 minute Read
p rajeev

സംസ്ഥാനത്ത് മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് മന്ത്രി പി രാജീവ്. നിലവില്‍ എറണാകുളം ജില്ലയിലെ മഴക്കെടുതിയുടെ നാശനഷ്ടങ്ങള്‍ പരിശോധിച്ചുവരികയാണ്. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉച്ചയ്ക്ക് ആലുവയില്‍ അവലോകന യോഗം ചേരും.

അതേസമയം കക്കി ആനത്തോട് ഡാം തുറക്കുന്നതിനുമുന്നോടിയായി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പത്തനംതിട്ട കളക്ടറേറ്റില്‍ അവലോകന യോഗം ചേരുകയാണ്. സംസ്ഥാനത്ത് ഇന്നും മഴ തുടരാനാണ് സാധ്യത. എന്നാല്‍ ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. ഇന്നും നാളെയും ഒറ്റപ്പെട്ട സാധാരണ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Read Also :വെള്ളകെട്ടിനിടെയും പ്രണയസാഫല്യം; വരനും വധുവും വിവാഹ വേദിയിലെത്തിയത് ചെമ്പിൽ

Story Highlights : p rajeev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top