പെരിയ ഇരട്ടക്കൊല കേസ്; വിപിപി മുസ്തഫയെ സിബിഐ ചോദ്യം ചെയ്തു

പെരിയ ഇരട്ടക്കൊല കേസിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മന്ത്രി എംവി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ വിപിപി മുസ്തഫയെ സിബിഐ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് മുസ്തഫയെ ചോദ്യം ചെയ്തത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെ കൃപേഷിന്റെയും കൊലപാതകത്തിന് ഒരു മാസം മുൻപ് കല്യോട്ട് നടന്ന യോഗത്തിൽ മുസ്തഫ നടത്തിയ പ്രസംഗം വിവാദമായിരുന്നു. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘവും മുസ്തഫയെ ചോദ്യം ചെയ്തിരുന്നു. കേസിൽ ഡിസംബർ നാലിനകം കുറ്റപത്രം സമർപ്പിക്കാനാണ് ഹൈക്കോടതി സിബിഐക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
Story Highlights : periya double murder case cbi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here