നെല്ലിക്കുന്നത്ത് തോട്ടിൽ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കൊട്ടാരക്കര നെല്ലിക്കുന്നത്ത് തോട്ടിൽ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. മരിച്ചത് മൈസൂർ ദമ്പതികളുടെ മകൻ രാഹുലാണ്.മൂന്ന് വയസ്സാണ്. തോടിന് സമീപമുള്ള കടവരാന്തയിൽ ഉറങ്ങുന്നതിനിടെയാണ് കാണാതെയായത്.
മൈസൂർ സ്വദേശികളായ വിജയൻ-ചിങ്കു ദമ്പതികളുടെ മകൻ ആണ് രാഹുൽ .വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് രാഹുലിനെ കാണാതായത്. നെല്ലിക്കുന്നത്ത് എത്തിയ നാടോടി സംഘം മൂന്ന് കടത്തിണ്ണകളിലായി കഴിയുകയായിരുന്നു. രാഹുൽ തോടിന് സമീപത്തേക്ക് നടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് രാത്രിയും പകലുമായി ഫയർഫോഴ്സും പൊലീസും കൊല്ലത്തുനിന്നുള്ള നാട്ടുകാരുമൊക്കെ വ്യാപക തെരച്ചിൽ നടത്തി.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
ഫലമില്ലാതെ വന്നതോടെ തെരച്ചിൽ അവസാനിപ്പിച്ചതാണ്. ഇതിനിടയിലാണ് ഇന്ന് രാവിലെ ഓടനാവട്ടം കട്ടയിൽ ഭാഗത്തായി തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
Story Highlights : the-body-of-a-missing-boy-was-found-in-a-stream-in-nellikunnam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here