പൊലീസിന് നേരേ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണം: കഞ്ചാവും എംഡിഎംഎയും ആയുധങ്ങളുമായി 2 പേർ പിടിയിൽ
പൊലീസിന് നേരേ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണം. കഞ്ചാവും എംഡിഎംഎയും ആയുധങ്ങളുമായി 2 പേർ പിടിയിൽ. ലോഡ്ജിൽ പരിശോധനയ്‌ക്കെത്തിയ പൊലീസിന് നേരേയാണ് ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണം. പൊലീസിന് നേരേ ലഹരിമരുന്ന് സംഘം പടക്കമെറിഞ്ഞു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുറിയിലുണ്ടായിരുന്ന മറ്റുരണ്ടുപേർ ബഹളത്തിനിടെ ഓടിരക്ഷപ്പെട്ടു.(Drug Mafia Attacked Police)
കിള്ളിപ്പാലത്തെ കിള്ളി ടവേഴ്‌സ് ലോഡ്ജിൽ ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു സംഭവം നടന്നത്. ലോഡ്ജിലെ 104-ാം നമ്പർ മുറിയിൽ ലഹരിമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസും സിറ്റി നാർകോട്ടിക്‌സ് സെല്ലും ഇവിടെ പരിശോധനയ്‌ക്കെത്തിയത്. എന്നാൽ പൊലീസിനെ കണ്ടതോടെ മുറിയിലുണ്ടായിരുന്ന യുവാക്കൾ പൊലീസുകാർക്ക് നേരേ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
ബഹളത്തിനിടെ രണ്ടുപേർ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. മുറിയിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പടക്കമേറിൽ ആർക്കും പരിക്കേറ്റിട്ടില്ല.
അതേസമയം, ഇവരിൽ നിന്നും അഞ്ച് കിലോ കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും രണ്ട് പെല്ലറ്റ് ഗണ്ണുകളും ഒരു ലൈറ്റർ ഗണ്ണും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് മൊബൈൽഫോണുകളും രണ്ട് വെട്ടുകത്തികളും പിടിച്ചെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.
Story Highlights : drug-mafia-attack-police-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here