Advertisement

ലിവിങ്സ്റ്റണിന്റെ പരുക്ക് സാരമുള്ളതല്ലെന്ന് മൊയീൻ അലി

October 19, 2021
Google News 2 minutes Read
Moeen Ali Livingstone Injury

ഇന്ത്യക്കെതിരായ ലോകകപ്പ് സന്നാഹമത്സരത്തിനിടെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിൻസ്റ്റണേറ്റ പരുക്ക് സാരമുള്ളതല്ലെന്ന് സഹതാരം മൊയീൻ അലി. കൈക്ക് പിന്നിൽ ചെറിയ പോറൽ മാത്രമേ ഉള്ളൂ എന്നും മറ്റ് പ്രശ്നങ്ങളൊന്നും ലിവിങ്സ്റ്റണ് ഇല്ലെന്നും മൊയീൻ അലി പറഞ്ഞു. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പരുക്കേറ്റ ലിവിങ്സ്റ്റണിന് ഇംഗ്ലണ്ടിൻ്റെ ആദ്യ മത്സരം കളിക്കാനാവില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് തള്ളിക്കൊണ്ടാണ് മൊയീൻ്റെ വെളിപ്പെടുത്തൽ. (Moeen Ali Livingstone Injury)

“അവനു കുഴപ്പമില്ലെന്ന് ഞാൻ കരുതുന്നു. കൈക്ക് പിന്നിൽ ഒരു പോറലേയുള്ളെന്നാണ് എനിക്ക് തോന്നുന്നത്. ആ സമയത്ത് ചെറിയ ഭീതിയുണ്ടായിരുന്നു. പക്ഷേ, തനിക്ക് കുഴപ്പമില്ലെന്ന് അവൻ പറഞ്ഞു. ഭാഗ്യവശാൽ അവനു പ്രശ്നങ്ങളില്ലെന്ന് കരുതുന്നു.”- മൊയീൻ അലി പറഞ്ഞു.

ഇന്ത്യൻ ഇന്നിംഗ്സിൻ്റെ 16ആം ഓവറിലാണ് ലിവിങ്സ്റ്റണു പരുക്കേറ്റത്. ക്രിസ് ജോർഡൻ എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് ഇഷാൻ കിഷൻ ഉയർത്തി അടിച്ചപ്പോൾ അത് ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ലിവിങ്സ്റ്റണു പരുക്കേൽക്കുകയായിരുന്നു. ചെറുവിരലിനു പരുക്കേറ്റ താരം ഉടൻ മൈതാനം വിട്ടു. ഇതിനു പിന്നാലെ സൂപ്പർ 12ൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ മത്സരത്തിൽ കളിക്കാൻ ലിവിങ്സ്റ്റണു സാധിക്കില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

Read Also : പരിശീലന മത്സരത്തിൽ പരുക്ക്; ലോകകപ്പിലെ ആദ്യ മത്സരത്തിൽ ലിവിങ്സ്റ്റൺ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം ഒരു ഓവർ ശേഷിക്കെ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 70 റൺസെടുത്ത ഇഷൻ കിഷൻ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ലോകേഷ് രാഹുൽ 51 റൺസെടുത്തു.

ഞായറാഴ്‌ച പാകിസ്താനെതിരായ ആദ്യ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയയുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും.

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റൻ), രോഹിത് ശർമ്മ(വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്ര അശ്വിൻ, ഷർദ്ദുൽ ഠാക്കൂർ, വരുൺ ചക്രവർത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.

റിസർവ് താരങ്ങൾ

ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സർ പട്ടേൽ.

Story Highlights : Moeen Ali Update Liam Livingstone Injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here