09
Dec 2021
Thursday
Covid Updates

    പരിശീലന മത്സരത്തിൽ പരുക്ക്; ലോകകപ്പിലെ ആദ്യ മത്സരത്തിൽ ലിവിങ്സ്റ്റൺ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

    Liam Livingstone finger injury

    ഇന്ത്യക്കെതിരായ പരിശീലന മത്സരത്തിൽ പരുക്കേറ്റ ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. സൂപ്പർ 12 ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇംഗ്ലണ്ടിൻ്റെ ആദ്യ മത്സരത്തിൽ. ഈ മത്സരത്തിൽ ലിവിങ്സ്റ്റണു കളിക്കാൻ സാധിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. (Liam Livingstone finger injury)

    ഇന്ത്യൻ ഇന്നിംഗ്സിൻ്റെ 16ആം ഓവറിലാണ് ലിവിങ്സ്റ്റണു പരുക്കേറ്റത്. ക്രിസ് ജോർഡൻ എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് ഇഷാൻ കിഷൻ ഉയർത്തി അടിച്ചപ്പോൾ അത് ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ലിവിങ്സ്റ്റണു പരുക്കേൽക്കുകയായിരുന്നു. ചെറുവിരലിനു പരുക്കേറ്റ താരം ഉടൻ മൈതാനം വിട്ടു.

    Read Also : രാഹുലിനും കിഷനും ഫിഫ്റ്റി; ഇന്ത്യക്ക് തകർപ്പൻ ജയം

    7 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം ഒരു ഓവർ ശേഷിക്കെ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 70 റൺസെടുത്ത ഇഷൻ കിഷൻ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ലോകേഷ് രാഹുൽ 51 റൺസെടുത്തു.

    ഞായറാഴ്‌ച പാകിസ്താനെതിരായ ആദ്യ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയയുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും.

    ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

    വിരാട് കോലി(ക്യാപ്റ്റൻ), രോഹിത് ശർമ്മ(വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്ര അശ്വിൻ, ഷർദ്ദുൽ ഠാക്കൂർ, വരുൺ ചക്രവർത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.

    റിസർവ് താരങ്ങൾ

    ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സർ പട്ടേൽ.

    Story Highlights : Liam Livingstone finger injury

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top