ഭൂമി തട്ടിപ്പ് കേസ്; എൻ.സി.പി നേതാവിന്റെ ഭാര്യ ഇ.ഡിക്ക് മുന്നിൽ ഹാജരായി

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ഏകനാഥ് ഖാഡ്‌സെയുടെ ഭാര്യ മന്ദാകിനി ഖഡ്‌സെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. 2017 ൽ പൂനെയിൽ നിന്നുള്ള ആക്ടിവിസ്റ്റ് ഹേമന്ത് ഗാവാണ്ഡെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ കേസ്.
ഏകനാഥ് ഖഡ്സെ തന്റെ റവന്യൂ മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്ത് സ്ഥലം വാങ്ങിയെന്നാണ് പരാതി. 40 കോടി രൂപ വില വരുന്ന മൂന്നേക്കർ സ്ഥലം 3.75 കോടി രൂപയ്ക്ക് വാങ്ങിച്ചു എന്നാണ് ആരോപണം. ഒരു ബന്ധുവിന്റെ പേരിലാണ് പൂനെക്കടുത്തുള്ള മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷനിലെ (എംഐഡിസി) സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 27 ന് മറ്റൊരു കേസിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ഏക്നാഥ് ഖഡ്സെ, ഭാര്യ മന്ദാകിനി ഖഡ്‌സെ, മരുമകൻ ഗിരീഷ് ചൗധരി തുടങ്ങിയവരുടെ 5.73 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ആസ്തികളിൽ ഒരു ബംഗ്ലാവ്, മൂന്ന് റെസിഡൻഷ്യൽ ഫ്ലാറ്റുകൾ, 4.86 കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ, 86.28 ലക്ഷം രൂപയുടെ ബാങ്ക് ബാലൻസ് എന്നിവയും ഉൾപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here