പത്തനംതിട്ട-പന്തളം -മാവേലിക്കര റൂട്ടിൽ ഗതാഗതം തടസപ്പെട്ടു

പത്തനംതിട്ട-പന്തളം -മാവേലിക്കര റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. അച്ചൻകോവിലാറ്റിൽ നിന്നുള്ള വെള്ളം റോഡിലേക്ക് കയറിയാണ് ഗതാഗതം തടസപ്പെട്ടത്. പന്തളത്തിന് സമീപം മണ്ണക്കടവ് മുതൽ കടക്കാട് ഭാഗം വരെ റോഡിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. പ്രദേശത്ത് അൻപതിലധികം വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്.
പമ്പ ഡാം തുറന്നിരുന്നു. 25 ഘന അടി മുതല്‍ പരമാവധി 50 ഘന അടി വരെ വെള്ളമാണ് പമ്പ ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്നത്. രണ്ട് ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തുകയായിരുന്നു. കക്കി- ആനത്തോട് ഡാമിനെ അപേക്ഷിച്ച് പുറത്തേക്ക് ഒഴുക്കിവിടുന്ന ഈ വെള്ളത്തിന്റെ അളവ് വളരെ കുറവാണ്.
കക്കി-ആനത്തോട് ഡാം തുറന്നുവിട്ടപ്പോള്‍ പമ്പയിലെ ജലനിരപ്പ് 10-15 സെന്റിമീറ്റര്‍ മാത്രമാണ് ഉയര്‍ന്നത്. പമ്പ ഡാമിലെ വെള്ളമെത്തുമ്പോള്‍ ജലനിരപ്പ് 20-25 സെന്റിമീറ്റര്‍ വരെ ഉയരാനാണ് സാധ്യത.
Read Also : പമ്പ, ഇടമലയാര്‍ ഡാമുകള്‍ തുറന്നു
അതേസമയം വെള്ളം കടന്നുപോകുന്ന ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്. പമ്പയില്‍ ജലനിരപ്പ് ഉയാരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയില്‍ മറ്റന്നാള്‍ വരെ ഭക്തര്‍ക്ക് ദര്‍ശനാനുമതിയില്ല.
Story Highlights : Pathanamthitta-Pandalam-Mavelikkara route Transportation disrupted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here