Advertisement

പോളിഷിംഗ് തുണി അവതരിപ്പിച്ച് ആപ്പിൾ; വിലയെ ട്രോളി സോഷ്യൽ മീഡിയ

October 20, 2021
12 minutes Read
apple polishing cloth price

ആപ്പിൾ ഉത്പന്നങ്ങൾ വാങ്ങാൻ ഒരു വൃക്ക വിൽക്കണമെന്നാണ് പൊതുവേയുള്ള സംസാരം. ഫോണുകളുടെ കാര്യത്തിലും ലാപ്‌ടോപ്പുകളുടെ കാര്യത്തിലും ആപ്പിൾ ഉത്പന്നങ്ങൾക്കാണ് ഏറ്റവും കൂടുതൽ വില. ഇപ്പോഴിതാ മറ്റൊരു ഉത്പന്നം കൂടി അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. പോളിഷിംഗ് ക്ലോത്ത് ആണ് പുതിയ പ്രൊഡക്ട്. ( apple polishing cloth price )

ആപ്പിളിന്റെ സിഗ്നേച്ചർ ലോഗോ പതിപ്പിച്ചിരിക്കുന്ന ഈ തുണി ഐഫോൺ, ഐമാക് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്നതാണ്. 1,900 രൂപയാണ് ഈ തുണിയുടെ വില. ആപ്പിൾ ഉപകരണങ്ങൾ സുരക്ഷിതമായി വൃത്തിയാക്കാൻ ഈ തുണിക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Read Also : രുചി വിസ്‌മയം തീർക്കാൻ സ്വീഡിഷ് ആപ്പിൾ കേക്ക്

പോളിഷിംഗ് ക്ലോത്തിന്റെ വിലയോടുള്ള ഉപഭോക്താക്കളുടെ പ്രതികരണങ്ങളാൽ നിറഞ്ഞിരിക്കുകയാണ് ട്വിറ്റർ. ആപ്പിൾ മാക്ക് ബുക്കിന്റെ വില കേട്ട് കണ്ണ് നിറയുമ്പോൾ തുടയ്ക്കാനായി തുണിയും ആപ്പിൾ പുറത്തിറക്കിയെന്നാണ് ഒരു ഉപഭോക്താവിന്റെ പ്രതികരണം. കേവലം ഒരു തുണി 1,900 രൂപയ്ക്ക് വിൽക്കാൻ മാത്രം ധൈര്യം ആപ്പിളിന് വന്നോ എന്ന് മറ്റൊരു ട്വിറ്ററാറ്റി ചോദിക്കുന്നു.

വളരെ കുറച്ച് തുണികൾ മാത്രമാണ് ഇപ്പോൾ നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓർഡർ നൽകി ഒന്നോ, രണ്ടോ ആഴ്ചയ്ക്ക് ശേഷം മാേ്രത ഉത്പന്നം ലഭിക്കുകയുള്ളുവെന്നാണ് റിപ്പോർട്ട്.

Story Highlights : apple polishing cloth price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top