കണ്ണൂരിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം

കണ്ണൂരിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം. ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഒക്ടോബർ 26 വരെയാണ് നിരോധനം. തീവ്രമഴക്ക് സാധ്യതയുള്ളതിനാൽ അപകട സാധ്യത മുൻ നിർത്തിയാണ് നടപടി. ( kannur quarry activities banned )
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇടിയോടികൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Also : ജയിൽ ഉദ്യോഗസ്ഥർക്ക് ഭീഷണി; മുട്ടിൽ മരംമുറിക്കൽ കേസ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
മലയോര മേഖലകളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പാലക്കാട് നെല്ലിയാമ്പതിയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്ത തുടരുകയാണ്. തിരുവമ്പാടി ടൗണിൽ വെള്ളം കയറി. കോഴിക്കോട് നഗരം, തിരുവമ്പാടി, ആനക്കാംപൊയിൽ, കക്കാടംപൊയിൽ പ്രദേശങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊടിയത്തൂരിൽ ഇടിമിന്നലേറ്റ് രണ്ട് തെങ്ങുകൾക്ക് തീപിടിച്ചു. പാലക്കാടും പത്തനംതിട്ടയിലും കനത്ത മഴ തുടരുകയാണ്.
Story Highlights : kannur quarry activities banned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here