29
Nov 2021
Monday
Covid Updates

    റൊണാൾഡീഞ്ഞോ ഗ്രൗണ്ടിൽ; ഓടിയെത്തി ആലിംഗനം ചെയ്ത് മെസി: വിഡിയോ

    messi hugs ronaldinho video

    ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോയെ കണ്ട് ഓടിയെത്തി ആലിംഗനം ചെയ്ത് പിഎസ്ജിയുടെ അർജൻ്റൈൻ ഇതിഹാസം ലയണൽ മെസി. ചാമ്പ്യൻസ് ലീഗിൽ ജർമൻ ക്ലബ് ആർപി ലെപ്സിഗിനെതിരായ മത്സരത്തിനു ശേഷമാണ് പഴയ സഹതാരങ്ങളുടെ പരിചയം പുതുക്കൽ നടന്നത്. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. (messi hugs ronaldinho video)

    പിഎസ്ജി-ലെപ്സിഗ് മത്സരം കാണാൻ റൊണാൾഡീഞ്ഞോ എത്തിയിരുന്നു. മത്സരത്തിനു പിന്നാലെ ഗ്രൗണ്ടിലേക്കിറങ്ങിയ റൊണാൾഡീഞ്ഞോയെ കാണാൻ ഓരോരുത്തരായി എത്തുന്നതിനിടെയാണ് മെസിയും എത്തിയത്. പിഎസ്ജി ഗോൾ കീപ്പർ ഡൊണ്ണറുമ്മയെ ആലിംഗനം ചെയ്തതിനു ശേഷം മുന്നോട്ടുനീങ്ങുന്ന റൊണാൾഡീഞ്ഞോയെ കണ്ട് ഓടിയെത്തിയ മെസി ബ്രസീലിയൻ ഇതിഹാസത്തെ ആലിംഗനം ചെയ്യുകയായിരുന്നു.

    എഫ്സി ബാഴ്സലോണയിൽ റൊണാൾഡീഞ്ഞോയും മെസിയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ബാഴ്സ ജഴ്സിയിൽ മെസി നേടിയ ആദ്യ ഗോളിനുള്ള അസിസ്റ്റ് നൽകിയ റൊണാൾഡീഞ്ഞോ ആയിരുന്നു.

    Read Also : ചാമ്പ്യൻസ് ലീഗ്: മെസിക്ക് ഇരട്ട ഗോൾ, പിഎസ്ജിക്ക് ജയം; വിനീഷ്യസിന് ഇരട്ട ഗോൾ; റയലിനു ജയം

    ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ആർബി ലെപ്സിഗിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി കീഴടക്കിയത്. പിഎസ്ജിക്ക് വേണ്ടി ഇതിഹാസ താരം ലയണൽ മെസി ഇരട്ട ഗോളുകൾ നേടി. കിലിയൻ എംബാപ്പെയാണ് പിഎസ്ജിയുടെ മൂന്നാം ഗോൾ നേടിയത്. ആന്ദ്രേ സിൽവ, നോർദി മുകിയേലെ എന്നിവരാണ് ലെഗ്സിഗിൻ്റെ ഗോൾ സ്കോറർമാർ.

    സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൻ്റെ 9ആം മിനിട്ടിൽ തന്നെ പിഎസ്ജി മുന്നിലെത്തി. ജർമ്മൻ താരം ജൂലിയൻ ഡ്രാക്സ്ലറുടെ അസിസ്റ്റിൽ നിന്ന് എംബാപ്പെയാണ് പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത്. ഈ നീക്കത്തിൻ്റെ തുടക്കം മെസിയിൽ നിന്നായിരുന്നു. ഒരു ഗോൾ വീണതോടെ നിരന്തരമായ തുടരാക്രമണങ്ങൾ നടത്തിയ ലെപ്സിഗ് 28ആം മിനിട്ടിൽ സമനില പിടിച്ചു. 28 മിനിറ്റിൽ ആഞ്ചലീന്യോ നൽകിയ പാസിൽ നിന്നു ആന്ദ്ര സിൽവയാണ് ഗോൾ നേടിയത്. ആദ്യ പകുതി 1-1 എന്ന സ്കോറിൽ പിരിഞ്ഞു. രണ്ടാം പകുതിയിലും തകർപ്പൻ കളി കെട്ടഴിച്ച ജർമൻ ക്ലബ് 57ആം മിനിട്ടിൽ ഫ്രഞ്ച് ചാമ്പ്യന്മാരെ ഞെട്ടിച്ച് ലീഡെടുത്തു. ആഞ്ചലീന്യോയുടെ ക്രോസിൽ നിന്ന് മുകിയേലെ ലെപ്സിഗിനെ മുന്നിലെത്തിച്ചു. എന്നാൽ, 10 മിനിട്ടുകൾക്കുള്ളിൽ പിഎസ്ജി സമനില തിരിച്ചുപിടിച്ചു. എംബാപ്പെയുടെ പാസിൽ നിന്ന് മെസി തൻ്റെ ആദ്യ ഗോൾ നേടി. 7 മിനിട്ടുകൾക്ക് ശേഷം എംബാപ്പെയെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ഒരു പനേക കിക്കിലൂടെ വലയിലെത്തിച്ച മെസി പിഎസ്ജിക്ക് ലീഫും ജയവും നേടിക്കൊടുക്കുകയായിരുന്നു. 93ആം മിനിട്ടിൽ അഷ്റഫ് ഹക്കീമിയെ ബോക്സിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി സ്കോർ ചെയ്യാൻ എംബാപ്പെയ്ക്ക് സാധിച്ചില്ല.

    Story Highlights : lionel messi hugs ronaldinho viral video

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top