സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; തമിഴ്‌നാട് തീരത്ത് ചക്രവാത ചുഴലി രൂപപ്പെട്ടു

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനുമാണ് സാധ്യത. തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴലി രൂപപ്പെട്ടു. 11 ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കനത്ത തുടരുകയാണ്. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. കോഴിക്കോട് നഗരം, തിരുവമ്പാടി, ആനക്കാംപൊയില്‍, കക്കാടംപൊയില്‍ പ്രദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊടിയത്തൂരില്‍ ഇടിമിന്നലേറ്റ് രണ്ട് തെങ്ങുകള്‍ക്ക് തീപിടിച്ചു. പാലക്കാടും പത്തനംതിട്ടയിലും കനത്ത മഴ തുടരുകയാണ്.അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും കനത്ത മഴ തുടരുകയാണ്. പോത്തുണ്ടി ഡാം സ്പില്‍വേ ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി.
Read Also : മൂന്ന് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ്; ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുനല്‍കിയത്.
Story Highlights : rain alert kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here